ധന്‍ബാദ്: ഝാര്‍ഖണ്ഡില്‍ കൂട്ടബലാത്സംഗത്തിനിരയായ ആദിവാസി പെണ്‍കുട്ടി മരിച്ചു. ധന്‍ബാദ് ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ച്ച രാത്രിയാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. മദ്യലഹരിയിലായിരുന്ന അഞ്ചംഗസംഘം പെണ്‍കുട്ടിയെ വീടിന് സമീപത്ത് നിന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു.
അക്രമത്തിന് ശേഷം ആള്‍പ്പാര്‍പ്പില്ലാത്ത പുരയിടത്തില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയും ചെയ്തു. പ്രതികളില്‍ രണ്ട് പേര് പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക