ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയും സഹപ്രവര്‍ത്തകനുമായ ഇന്നസെന്റിന് വേണ്ടി നടന് മമ്മൂട്ടി പ്രചാരണത്തിനെത്തി. പെരുമ്പാവൂരില്‍ നടന്ന റോഡ്ഷോയിലാണ് മമ്മൂട്ടിപങ്കെടുത്തത്. പ്രചാരണവാഹനത്തിലേക്ക് മമ്മൂട്ടി എത്തിയതോടെ റോഡ്ഷോയില്‍ പങ്കെടുത്ത അണികളും ആവേശത്തിലായി.
സംവിധായകന് കമല്‍ ആണ് നേരത്തെ റോഡ് ഷോ ഫ്ളാഗ് ഓഫ് ചെയ്തത്. സുഹൃത്തും സഹപ്രവര്‍ത്തകനുമായ ഇന്നസെന്റിന് എല്ലാ വിധ ആശംസകളും നേരുന്നതായും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക