തൃശൂര്‍ : ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചതിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണം നേരിട്ട നടന് ബിജു മേനോന് പിന്തുണയുമായി സുരേഷ് ഗോപി രംഗത്ത്.
ഏതൊക്കെ നേതാക്കളാണ് ഇതിന് പിന്നിലെന്ന് തനിക്കറിയാമെന്നും. ഏതറ്റം വരെയും പോയി ബിജുവിനെ സംരക്ഷിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശ്ശൂരില്‍ നടന്ന ‘സുരേഷ് ഗോപിയോടൊപ്പം’ എന്ന പരിപാടിയിൽ സുരേഷ് ഗോപി തിരഞ്ഞെടുക്കപ്പെട്ടാല്‍ തൃശ്ശൂരിന്റെ ഭാഗ്യം എന്നായിരുന്നു ബിജു മേനോന്റെ വാക്കുകള്‍. സുരേഷ് ഗോപിയെ പോലൊരു മനുഷ്യ സ്നേഹിയെ വേറെ കണ്ടിട്ടില്ല. തൃശൂരിന്റെ ജനപ്രതിനിധിയായാല്‍ എന്ത് കാര്യത്തിനും അദ്ദേഹം ഒപ്പമുണ്ടാകും എന്നും ബിജു മേനോന് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ബിജുമേനോന് കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക