വേനൽ കാലത്ത് പൊള്ളുന്ന വെയിലിലും വരണ്ട കാലാവസ്ഥയിലും മുഖവും ചുണ്ടും തിളങ്ങാൻ ഇനി മുതൽ ഐസ് ക്യൂബും ഉപയോഗിക്കാം. മുഖക്കുരു മാറാൻ ഐസ് ക്യൂബ് കൊണ്ട് ദിവസവും മസാജ് ചെയ്യുന്നത് നല്ലതാണ്. ചുണ്ടിൽ ഐസ് ക്യൂബ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ചുണ്ടുകൾക്ക് കൂടുതൽ നിറം കിട്ടാനും ചുണ്ടുകൾ കൂടുതൽ മൃദുലമാകാനും സഹായിക്കും.
ഐസ് ക്യൂബുകൊണ്ട് ചുണ്ടുകൾ മസാജ് ചെയ്യുന്നതിലൂടെ ചുണ്ടിലെ ചുളിവുകൾ മാറുകയും ആകർഷകമായ നിറം കൈവരുകയും ചെയ്യും. ചുണ്ടുകൾ വരണ്ട് പൊട്ടുന്നതിനും ഏറ്റവും നല്ലൊരു പ്രതിവിധിയാണ് ഐസ് ക്യൂബ്.ചിലർക്ക്കാല്പാദം വിണ്ടു കീറുന്നത് തടയാൻ ഐസ് ക്യൂബിൽ അൽപം നാരങ്ങനീരും തക്കാളി നീരും ചേർത്ത് കാൽ പാദങ്ങളിൽ 15 മിനിറ്റ് മസാജ് ചെയ്യുക.
മുഖത്തെ ഇരുണ്ട നിറം മാറാൻ ഐസ് പാക്ക് മുഖത്ത് പതിവായി ഉപയോഗിക്കുക. ഒരു കപ്പ് റോസ് വാട്ടറിലേക്ക് കുക്കുമ്പര്‍ ജ്യൂസ് കലർത്തുക. അൽപം നേരം തണുക്കാൻ വയ്ക്കുക. ശേഷം ഐസ് ക്യൂബ് പരുവത്തിലാകുമ്പോള്‍ കണ്ണിന് മുകളിൽ വയ്ക്കുക. കണ്ണിന് നല്ല തണുപ്പ് കിട്ടാൻ ഇത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക