പത്തനംതിട്ട അടൂരിലെ ബൂത്തില്‍ പോള്‍ ചെയ്ത വോട്ടില്‍ വ്യത്യാസം. അടൂര്‍ പഴകുളത്തെ 123-ാം നമ്പര്‍ ബൂത്തിലാണ് ചെയ്ത വോട്ടുകള്‍ കാണാനില്ലെന്ന പരാതി ഉയര്‍ന്നത്. 843 വോട്ടുകള്‍ ഇവിടെ രേഖപ്പെടുത്തിയെങ്കിലും 820 വോട്ടുകള്‍ മാത്രമാണ് യന്ത്രത്തില്‍ ഉള്ളത്. ഇതോടെ ശക്തമായ പരാതി ഉയര്‍ന്നു.
ബൂത്തില്‍ റീ പോളിങ്ങ് വേണമെന്ന ആവശ്യം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തിയിട്ടുണ്ട്. മൂന്നു തവണയാണ് സാങ്കേതിക തകരാറുകള്‍ കാരണം ഇവിടുത്തെ വോട്ടിംഗ് യന്ത്രം മാറ്റിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക