തൃശൂര്‍: തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിട്ടും വോട്ട് രേഖപ്പെടുത്താതെ തൃശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി.
സുരേഷ് ഗോപിക്ക് തിരുവനന്തപുരം ശാസ്തമംഗലം രാജാകേശവദാസ് എന്‍എസ്എസ് ഹൈസ്കൂളിലായിരുന്നു വോട്ട്. എന്നാല്‍ വോട്ടു ചെയ്യുന്നതിനായി സുരേഷ് ഗോപി ഇവിടെ എത്തിയില്ല.
സംസ്ഥാനത്ത് വോട്ട് രേഖപ്പെടുത്താത്ത ഏക സ്ഥാനാര്‍ഥി സുരേഷ് ഗോപിയാണ്. തൃശൂരില്‍നിന്ന് തിരുവനന്തപുരത്തേക്കു പോകാന്‍ ഹെലികോപ്റ്റര്‍ കിട്ടാത്തതിനെ തുടര്‍ന്നാണ് വോട്ട് ചെയ്യാത്തതെന്നാണ് ബിജെപിയുടെ വിശദീകരണം.
തൃശൂരില്‍ നിന്ന് പോളിങ് ദിവസം അതിരാവിലെ ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് പോയി വോട്ട് ചെയ്ത് ഹെലികോപ്റ്ററില്‍ത്തന്നെ തൃശൂരില്‍ തിരിച്ചെത്തുമെന്നായിരുന്നു ബിജെപി ജില്ലാ നേതൃത്വം പറഞ്ഞിരുന്നത്. എന്നാല്‍ ഉദ്ദേശിച്ചപോലെ ഹെലികോപ്റ്റര്‍ ശരിയായില്ല.
തൃശൂരില്‍ ഹെലികോപ്റ്റര്‍ സ്വന്തമായുള്ള വ്യവസായ പ്രമുഖരോട് ആവശ്യപ്പെട്ടുവെങ്കിലും ‘സാങ്കേതിക’ കാരണം പറഞ്ഞ് ഒഴിവാക്കുകയായിരുന്നു എന്നാണറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക