നടന് മമ്മുട്ടിക്കെതിരെ വിമര്‍ശനവുമായി അല്‍ഫോണ്‍സ് കണ്ണന്താനം. ഇന്നലെ വോട്ടു ചെയ്തു പുറത്തിറങ്ങിയ ശേഷം യുഡിഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ മികച്ചവരാണെന്ന് മമ്മുട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എറണാകുളത്തെ ഇടത് വലത് മുന്നണികളെ കുറിച്ച് മമ്മുട്ടി നടത്തിയ ഈ പരാമര്‍ശത്തിനെതിരെയാണ് വിമര്‍ശനവുമായി കണ്ണന്താനം രംഗത്തെത്തിയത്.
താന്‍ മോഹന്‍ലാലിനെ മാത്രം കണ്ടതിന്റെ ഹുങ്ക് ആയിരിക്കും മമ്മുട്ടിയുടെ ഈ പരാമര്‍ശത്തിനു പിന്നിലെന്ന് കണ്ണന്താനം പറഞ്ഞു. മമ്മുട്ടിയെ പോലെ സമൂഹത്തില്‍ അംഗീകരിക്കപ്പെടുന്ന ഒരു വ്യക്തി ഇത്തരത്തില്‍ പറയാന്‍ പാടില്ലായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക