ഹൈദരാബാദ്: കുട്ടികളെ തട്ടിക്കൊണ്ടുപോയി വില്‍പ്പന നടത്തിയ സംഘത്തെ പൊലീസ് അറസ്റ്റു ചെയ്തു. ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം മൂന്നു കുട്ടികളെയാണ് സംഘം വില്‍ക്കുന്നതിനായി തട്ടിക്കൊണ്ടു പോയത്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
സംഘത്തിലെ നാലു സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴുപേരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. സംഘത്തലവനായ വി.ഗംഗാധരന് റെഡ്ഡിയേയും അറസ്റ്റു ചെയ്തിട്ടുണ്ട്. ഹൈദരാബാദ്, ഗുണ്ടൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് മൂന്നു കുട്ടികളേയും തട്ടിക്കൊണ്ടു പോയിരിക്കുന്നത്. കുട്ടികളില്ലാത്ത ദമ്പതികള്‍ക്കാണ് കുട്ടികളെ വില്‍ക്കുന്നത്. ഇവരെ സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക