ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഏഴ് മുൻ സൈനികർ ബിജെപിയിൽ ചേർന്നു. പ്രതിരോധമന്ത്രി നിർമല സീതാരാന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് സൈന്യത്തിൽ ഉന്നത പദവിയിൽ നിന്ന് വിരമിച്ച ഏഴ് പേരും ബിജെപിയിൽ ചേർന്നത്. ലഫ്. ജനറൽ ജെ.ബി.എസ്. യാദവ്, ലഫ്. ജനറൽ ആർ.എൻ. സിംഗ്, ലഫ്. ജനറൽ എസ്.കെ. പത്യാൽ, ലഫ്. ജനറൽ സുനിത് കുമാർ, ലഫ്. ജനറൽ നിതിൻ കോഹ്ലി, കേണൽ ആർ.കെ. തൃപാഠി, വിംഗ് കമാഡർ നവനീത് മാഗോണ് എന്നിവരാണ് ബിജെപിയിൽ ചേർന്നത്. രാജ്യത്തിന്റെ സുരക്ഷാ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഇവരുടെ സാന്നിധ്യം ഗുണകരമാണെന്നും ചടങ്ങിൽ പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക