കോട്ടയം: കോട്ടയം – ചങ്ങനാശ്ശേരി റൂട്ടില്‍ ചിങ്ങവനത്ത് എംസി റോഡില്‍ സ്വകാര്യ ബസ് മറിഞ്ഞ് 12 പേര്‍ക്ക് പരിക്ക്. വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ട ബസ്സ് പോസ്റ്റിലിടിച്ച ശേഷം മറിയുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.
ചങ്ങനാശേരിയില്‍ നിന്ന് കോട്ടയത്തേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. നാട്ടുകാരാണ് യാത്രക്കാരെ ബസ്സിൽ നിന്നും രക്ഷപ്പെടുത്തിയത്. ആരുടേയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവര്‍ ചിങ്ങവനത്തെ സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജിലും ചികില്‍സ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക