സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റിനും കൂറ്റന്‍ തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള തീരത്ത് പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ രാത്രി 11.30 വരെ 2.5 മീറ്റര്‍ മുതല്‍ 2.8 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടായേക്കും.മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തിലും ചിലപ്പോള്‍ 50 കിലോമീറ്റര്‍ വരെ വേഗത്തിലും കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ചെറിയ യാനങ്ങളിലും മറ്റുമായി മത്സ്യബന്ധനം നടത്തുന്നത് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. മുന്നറിയിപ്പില്‍ നിര്‍ദേശിച്ചിരിക്കുന്ന പ്രദേശങ്ങളിലേക്ക് പോകാതെ അടുത്തുള്ള സുരക്ഷിതമായ തീരത്തേക്ക് എത്തിച്ചേരണമെന്നും അറിയിപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക