പത്തനംതിട്ടയിൽ യുവമോർച്ച പ്രവർത്തകനെ ഒരു സംഘം ആക്രമിച്ചു. യുവമോർച്ച പ്രവർത്തകൻ രാഹുൽ വി നായരെയാണ് ബൈക്കിൽ പിൻതുടർന്ന് എത്തിയ സംഘം ആക്രമിച്ചത്. പത്തനംതിട്ട ടൗണിന് സമീപമാണ് സംഭവം. ബൈക്ക് ഇടിച്ചു വീഴ്ത്തി തലയിൽ ഇരുമ്പു വടി കൊണ്ട് മർദ്ദിക്കുകയായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് യുവമോർച്ച ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക