മസൂദ് അസ്ഹറിനെ ആഗോള ഭീകരാനായി പ്രഖ്യാപിച്ചതോടെ നിലവില്‍ ജീവിക്കുന്ന രാജ്യമായ പാകിസ്ഥാനില്‍ നിന്ന് പുറത്തേക്കു പോകാന്‍ സാധിക്കില്ല. ഇന്നു ചേര്‍ന്ന യുഎന്നിന്റെ പ്രത്യേക സമിതിയുടെ യോഗത്തിലാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ പാകിസ്ഥാന് ഇനി മസൂദ് അസ്ഹറിനെ സംരക്ഷിക്കാനാകില്ല. അറസ്റ്റുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടി വരികയും ചെയ്യും.മസൂദിനെതിരായ നടപടിയെ കഴിഞ്ഞ നാലു തവണയും എതിര്‍ത്ത ചൈന ഇത്തവണ എതിര് വാദങ്ങളൊന്നും ഉന്നയിച്ചില്ല. ചൈനയുടെ എതിര്‍പ്പിലാണ് ഇതുവരെ ഇന്ത്യ ഏറെക്കാലമായി ആവശ്യപ്പെടുന്ന കാര്യം പരാജയപ്പെട്ടിരുന്നത്. ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ മസൂദ് അസ്ഹറിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക