പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കഴിഞ്ഞ അഞ്ചുവര്‍ഷം പോരാടിയത് കോണ്‍ഗ്രസാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തനിക്ക് മോദിയെ പേടിയില്ല. എസ്പിയോ ബിഎസ്പിയോ അല്ല, കോണ്‍ഗ്രസാണ് കഴിഞ്ഞ അഞ്ചു വര്‍ഷവും നരേന്ദ്ര മോദിക്കെതിരെ പോരാടിയത്. മായാവതിയുടേയും അഖിലേഷ് യാദവിന്റേയും നിയന്ത്രണം മോദിയുടെ കൈകളിലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.കാവല്ക്കാരന് കള്ളനാണ് എന്ന പരാമര്‍ശം വീണ്ടും രാഹുല്‍ ആവര്‍ത്തിച്ചു. മോഷണം നടത്തിയ ശേഷം പ്രധാനമന്ത്രി പറയുന്നു എല്ലാവരും കാവല്‍ക്കാരാണെന്ന്. എല്ലാ കാവല്‍ക്കാരും നല്ലവരാണ്. 56 ഇഞ്ച് നെഞ്ചളവുള്ള കാവല്ക്കാരന് മാത്രമാണ് മോഷണം നടത്തിയതും 30,000 കോടി അനില്‍ അംബാനിക്ക് നല്‍കിയതെന്നും രാഹുല്‍ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക