വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കിഴക്കമ്പലം ടൗണിലുള്ള സ്വകാര്യവ്യക്തിയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ച് കഞ്ചാവ് ചെടി വളർത്തിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.
ബീഹാർ സ്വദേശികളായ ബലായി താക്കൂർ, രാജീവ് താക്കൂർ എന്നിവരാണ് അറസ്റ്റിലായത്. അതേസമയം നാട്ടിൽ പോയപ്പോൾ ലഭിച്ച കഞ്ചാവ് വിത്ത് കൗതുകത്തിനായി പാകി മുളപ്പിച്ച് പരിപാലിച്ച് വളർത്തിയതാണെന്നാണ് ഇവർ എക്സൈസിന് മൊഴി നൽകിയത്. ഇരുവരെയും കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക