സിത്താര ബാലകൃഷ്ണൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയിത അനുഭവം ആണിപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. സിത്താരയോട് ഇങ്ങനെ ചിരിക്കരുത് എന്ന് പറഞ്ഞ സുഹൃത്തിന് ഉള്ള ഒരു മറുപടി കൂടി ആയിരുന്നു ആ പോസ്റ്റ്. എന്റെ ചിരി മാറ്റാൻ തയ്യാറല്ലെന്നും “സഹോദരന് റിമോട്ടിലെ മ്യുട്ട് ബട്ടൺ തന്നെ ശരണം! ” എന്നായിരുന്നു സിത്താര പറഞ്ഞ മറുപടി. തിരുവനന്തപുരത്ത് ഒരു സംഗീത പരിപാടിക്കായി എത്തിയാതായിരുന്നു.
കൂടാതെ ഫേസ്ബുക്കിൽ ഒരുപാട് ആളുകൾ തനിക്ക് ഒപ്പമായി കമെന്റുകളും പങ്കുവച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
“ആദ്യഗാനം പാടിയ ശേഷം ഉള്ള നിശബ്ദതയുടെ ഒരു മൈക്രോ സെക്കന്റ് ഇടവേളയില്‍ ഉയര്‍ന്നു കേട്ട ഒരു ശബ്ദം ! സദസ്സില്‍ നിന്ന് ഒരു സുഹൃത്ത് ഉറക്കെ പറയുന്നു, നിങ്ങള്‍ ടീവിയില്‍ ഇങ്ങനെ ചിരിക്കരുത് ! ആദ്യം കേട്ടുകെട്ടില്ല എന്ന മട്ടില്‍ ‘എന്തോ? ‘ എന്നു ചോദിച്ചു ! പക്ഷെ അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു, വീണ്ടും അതുതന്നെ പറഞ്ഞു, ചിരിക്കരുത് ! തമാശ പോലെ ഞാന്‍ ചോദിച്ചു നോക്കി ‘ഒരാളുടെ ചിരി അവസാനിപ്പിക്കുന്നത് ശെരിയാണോ ” !! ആ സഹോദരന് വീണ്ടും പറഞ്ഞു, ‘ശെരിക്കും ഉള്ള ചിരിയല്ല നിങ്ങളുടെ!!’ ! ആ ഒരു പാട്ട് പാടുമ്ബോള്‍ മുഴുവന്‍ ഞാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഓര്‍ത്തു ! ശെരിയാണ്, മഹാ അബദ്ധമാണ് എന്റെ ചിരി, ചിലപ്പോള്‍ അരോചകവും ! പക്ഷെ അന്നും, ഇന്നും, എപ്പോളും പറയാനുള്ളത് ഒരു കാര്യമാണ് ! ഓര്ത്തുനോക്കുമ്ബോള് എന്റെ അമ്മയുടെ, അച്ഛമ്മയുടെ, ചെമ്മയുടെ അങ്ങനെ വീട്ടില്‍ മിക്കവാറും എല്ലാവര്ക്കും ഇതേ അന്തംവിട്ട ചിരിയാണ് ! ഞാന്‍ എന്റെ ചിരി മാറ്റുന്നു എന്നതിന്റെ അര്‍ത്ഥം ഞാന്‍ എന്റെ വീടിനെ മറക്കുന്നു, എന്റെ ഇടത്തെ മറക്കുന്നു, എന്നെ തന്നെ മറക്കുന്നു എന്നാണ് !! അതിനു തത്കാലം തയ്യാറല്ല! ആ പ്രിയ സഹോദരന് റിമോട്ടിലെ മ്യുട്ട് ബട്ടണ്‍ തന്നെ ശരണം !
ഇപ്പോൾ ഞാൻ ഓർക്കുന്നത് മറ്റൊന്നാണ്, സ്നേഹോഷ്മളമായ പെരുമാറ്റം കൊണ്ട് ചേർത്ത് പിടിച്ച പലരുടെയും മുഖങ്ങൾ മനസ്സിൽ നിന്ന് മാഞ്ഞിട്ടും, വാക്കുകൾ കൊണ്ട് വെറും രസത്തിനും, കാര്യത്തിനും ഒക്കെ വേദനിപ്പിക്കുന്ന പല മുഖങ്ങളും മനസ്സിൽ മായാതെ നിൽക്കുന്നു. അത്രയ്ക്ക് ശക്തിയുണ്ട് നെഗറ്റിവിറ്റിക്ക് !! ഒരു നിമിഷാർത്ഥം മതി, അര വാക്ക് മതി വർഷങ്ങൾ പഠിച്ചും, കരഞ്ഞും, തളർന്നും, നിവർന്നും, നടന്നും, കിതച്ചും, ധ്യാനിച്ചും ഉരുവപ്പെടുത്തിയ ഒരുപിടി സന്തോഷം തല്ലിക്കെടുത്താൻ ! ആരും ആരോടും അങ്ങനെ അരുത് ! പറയാനുള്ളതെന്തും നന്നായി സ്നേഹമായി ചേർത്ത് പിടിച്ചു പറയാം നമുക്ക് !!!”
https://www.facebook.com/photo.php?fbid=2071339332915937&set=a.200823329967556&type=3
സിതാത്താരയുടെ ചിരി ഏറെനാളായി മലയാളികളുടെ മനസ്സിൽ ഇടം നേടിയിരിക്കുകയാണെന്ന് കൂടി പറയാം. ഫ്ളവര്‍സ് ചാനലിലെ ടോപ് സിങ്ങർ എന്ന റിയാലിറ്റി ഷോയിലെ വിധികർതാത്താവായി എത്തിയതോടെ ആണ് സിതാത്താരയുടെ ചിരി ഏറെ ജനശ്രദ്ധ കീഴടക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക