പൃഥ്വിരാജ് എന്ന നടന്റെ കരിയറിന്റെ തുടക്കത്തിൽ ഏറെ മികച്ച വേഷങ്ങൾ നൽകിയ സംവിധായകൻ വിനയൻ. സത്യം, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും, വെള്ളിനക്ഷത്രം തുടങ്ങി നിരവധി ചിത്രങ്ങളിൽ പൃഥ്വി നായകനായി തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്തെ വിശേഷങ്ങൾ ഓർത്തെടുക്കുകയാണ് വിനയൻ.
വിനയന്റെ വാക്കുകൾ;
ആ സിനിമയുമായി ബന്ധപ്പെട്ട് എന്നെ അതിശയിപ്പിക്കുന്നത് പൃഥ്വിരാജ് എന്ന നടന്റെ വരവാണ്. ഓസ്ട്രേലിയലിൽ നിന്നൊക്കെ പേടിച്ചിട്ടു വന്ന പൃഥ്വിരാജിന് കൈലി പോലും ഉടുക്കാനറിയില്ലായിരുന്നു. പിന്നീട് മുഷിഞ്ഞ ബനിയനുമിട്ട് ഉന്തുവണ്ടി തള്ളി ഇഷ്ടികക്കളത്തിൽ ജോലി ചെയ്യുന്ന മുത്തുവായി പൃഥ്വിരാജ് മാറുകയായിരുന്നു. ആ കഥാപാത്രത്തെ പൃഥ്വിരാജിലെ നടൻ അത്രത്തോളം ഉൾക്കൊണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക