ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മാധുരി. നടി അടുത്തിടെ തായ്ലൻഡിലെ ഫുക്കറ്റിലേക്ക് യാത്ര നടത്തിയിരുന്നു. യാത്രയുടെ നിരവധി ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു.
തായ്ലൻഡിലെ കടപ്പുറത്തു ബിക്കിനി അണിഞ്ഞു നിൽക്കുന്ന തന്റെ ചിത്രവും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. എന്നാൽ ചിത്രത്തിന് താഴെ ഭൂരിഭാഗം പേരും അശ്ലീല ചുവയുള്ള കമെന്റുകളാണ് നൽകിയത്. മലയാളികളുടെ അക്കൗണ്ടിൽ നിന്നുമുള്ള കമെന്റുകളും ധാരാളമുണ്ടായിരുന്നു.
മോശമായി സംസാരിച്ചവർക്ക് മറുപടി നൽകിയിരിക്കുകയാണ് നടി. ബാത്തിങ് സ്യൂട്ടിൽ ഒരു ചിത്രം പങ്കുവച്ചാൽ ഇതാണോ അവസ്ഥ? മലയാളികൾക്ക് വെറുതെ നാണക്കേടുണ്ടാക്കരുതെന്ന് നടി മറുപടി നൽകി. മറുപടി നൽകിയതിനു പിന്നാലെ താരം തന്റെ ബിക്കിനി ചിത്രം നീക്കം ചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക