കണ്ണാടി പൊട്ടിയാൽ പൊട്ടിയ തുണ്ട് വച്ച് മുഖം നോക്കുന്നതും സമയം നിലച്ചാലും ബാറ്ററി മാറ്റാതെ ക്ലോക്ക് അങ്ങനെതന്നെ വച്ചിരിക്കുന്നതും പലപ്പോഴും കാണാറുണ്ട്. എന്നാൽ വാസ്തുശാസ്ത്ര പ്രകാരം ഇത് വലിയ ദോഷങ്ങൾ ഉണ്ടാക്കിയേക്കാം.
ക്ലോക്കിലെ സൂചി നിലച്ചു പോകുന്നതും പൊട്ടിയ കണ്ണാടി വീട്ടില്‍ സൂക്ഷിക്കുന്നതും ധനനഷ്ടം വരുത്തുന്ന ഒന്ന് തന്നെ. അതുപോലെയാണ് ദൈവീക വിഗ്രഹങ്ങള്‍ പൊടി പിടിച്ചു കിടക്കുന്നതും. നാണയതുട്ടുകള്‍ കയ്യില്‍ നിന്നും താഴെ എപ്പോഴും വീഴുന്നതും ധനനഷ്ടത്തിന്റെ സൂചനകള്‍ തന്നെ. ഇത്തരം കാര്യങ്ങള്‍ ഒന്ന് നിങ്ങള്‍ സ്വയം വിലയിരുത്തി മാറ്റാവുന്നവ മാറ്റാനും ശ്രദ്ധിക്കാനും നോക്കൂ, ധനനഷ്ടം വരാതെ മുന്നോട്ടു നീങ്ങാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക