ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാര പരിഗണനയിൽ ഇടം നേടി രണ്ടു മമ്മൂട്ടി ചിത്രങ്ങൾ. തമിഴിൽ നിന്നുള്ള പേരന്പും തെലുങ്കു ചിത്രം യാത്രയുമാണ് ജൂറിയുടെ പരിഗണനയ്ക്ക് എത്തുന്നത്.
പേരന്പ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം നാലാം തവണയും മമ്മൂട്ടി സ്വന്തമാക്കുമെന്നു തന്നെയാണ് സിനിമാപ്രേമികൾ വിശ്വസിക്കുന്നത്.
വൈ എസ് രാജശേഖര റെഡ്ഢി എന്ന ആൻഡ്രാ മുൻമുഖ്യമന്ത്രിയുടെ ബയോപിക് ആണ് യാത്ര. ഇതിൽ വൈ എസ് ആറിന്റെ വേഷമാണ് മമ്മൂട്ടി ചെയ്തത്.
ഇരുവേഷങ്ങളും മമ്മൂട്ടിക്ക് മികച്ച പ്രേക്ഷകപ്രശംസയാണ് നേടി കൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക