ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതും ആഘോഷിക്കപ്പെടുന്നതുമായ ദിവസം അവളുടെ കല്യാണ ദിവസമാണ്. കല്യാണ പെണ്ണിനെ ഇതുവരെയും ഒരുക്കിയിരുന്നത് അയൽവക്കത്തെ ബ്യൂട്ടിഷ്യനോ മറ്റോ ആയിരുന്നെങ്കിൽ ഇന്ന് പെൺകുട്ടികൾക്ക് അവർ എങ്ങനെ ഒരുങ്ങണം എന്നതിനെ കുറിച്ച വ്യക്തമായ ധാരണയുണ്ട്.ഇന്ന് ബ്രൈഡൽ മേക്കപ്പല്ല, അതുമാറി ബ്രൈഡൽ മേക്കോവർ ആയി കഴിഞ്ഞു. ബ്രൈഡൽ മേക്കോവർ എത്ര നേരത്തെ തുടങ്ങുന്നുവോ അത്രയും നല്ലതാണ്.
മനസ്സിന് ഇഷ്ട്ടമുള്ള മേക്കപ്പ് ആർട്ടിസ്റ്റിനെ തന്നെ വിളിക്കുന്നതാണ് നല്ലത്. നിങ്ങളാഗ്രഹിക്കുന്ന രീതിയിൽ ഒരുക്കാൻ അവർക്കു കഴിയുമോ എന്നറിഞ്ഞിരിക്കണം. നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്ങനെയാണ് എന്നതിനെ പറ്റി അവരോടു തുറന്നു സംസാരിക്കാം.സ്വന്തം സ്കിൻ ടൈപ്പ് ഏതാണെന്നും എന്തൊക്കെയാണ് സൗന്ദര്യ പ്രശ്നങ്ങളെന്നും മനസ്സിലാക്കി പരിഹാര മാർഗങ്ങൾ ചെയ്യുക.
തലമുടി കെട്ടുന്നതും,കണ്ണെഴുതുന്നതും, ഉപയോഗിക്കുന്ന മേക്കപ്പ് സാധനങ്ങളും എല്ലാം മേക്കപ്പ് ചെയ്യുന്നവരോട് കൃത്യമായി പറയുക. പാർലറിൽ സ്ഥിരമായി പോകാത്തവർക്ക് വാക്സിങ്, ത്രെഡിങ്, ഫേഷ്യൽ എന്നിവയൊക്കെ നേരത്തെ തന്നെ ചെയ്യാം.വിവാഹ വസ്ത്രവും മറ്റും എടുക്കാൻ പോകുമ്പോഴും ഏത് നിറം,എങ്ങനെയുള്ളത് എന്നിവയെ പറ്റിയൊക്കെ വ്യക്തമായ ധാരണയുള്ളത് നല്ലതാണ്. ട്രയൽ മേക്കപ്പ് നേരത്തെ ഒന്ന് ചെയ്തു നോക്കുന്നതും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക