തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മേയ് ആറിന് ഉച്ചയ്ക്ക് രണ്ടിന് പ്രസിദ്ധീകരിക്കും. ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഇതോടൊപ്പം നടത്തും.
പിആര്‍ഡി ലൈവ് എന്ന മൊബൈല്‍ ആപ്പിലും sslcexam.kerala.gov.in, results.itschool.gov.in, results.kerala.nic.in, keralapareekshabhavan.in, www.prd.kerala.gov.in, www.results.kite. kerala.gov.in എന്നീ സൈറ്റുകളിലും ഫലം ലഭ്യമാകും. ‘Saphalam 2019’ എന്ന പ്ലേ സ്റ്റോർ ആപ്പ് വഴിയും പരീക്ഷ ഫലമറിയാം.4,35,142 വിദ്യാർഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. സ്വകാര്യ രജിസ്ട്രേഷന് നടത്തി 1867 കുട്ടികളും പരീക്ഷയെഴുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക