ഇന്ത്യൻ വിപണി കീഴടക്കാൻ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ആയ ലീഗു എത്തുന്നു. ഇന്നോവേറ്റിവ് ഐഡിയല്‍സ് ആന്റ് സര്‍വീസസുമായി ചേര്‍ന്നാണ് ഇന്ത്യന്‍ വിപണിയില്‍ ലീഗു പ്രവര്‍ത്തനമാരംഭിക്കുന്നത്. 50000 ഫോണുകള്‍ ഒരു ദിവസം നിര്‍മ്മിക്കാന്‍ ശേഷിയുള്ള നിര്‍മ്മാണ ശാലയും ഒരു റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് യൂണിറ്റും ലീഗുവിനുണ്ട്.ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ വില്പന കേന്ദ്രങ്ങളുമായി സഹകരണം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
ഇന്ത്യന്‍ വിപണില്‍ ആദ്യം എത്തുക ലീഗൂന്റെ എസ് സീരീസ്, എം സീരീസ് സ്മാര്‍ട്ഫോണുകളാണ്. ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി മേഖലകളിലെ ആവശ്യമനുസരിച്ച് നിക്ഷേപം നടത്താനും അതുവഴി മൊബൈല്‍ ഫോണ്‍ മേഖലയില്‍ മുന്നേറാനുമാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക