കൊല്ലം : സ്വന്തം മകളെ പ്രണയ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച അച്ഛനും അമ്മയ്ക്കും കോടതി വളപ്പിൽ വെച്ച് പതിനഞ്ച് അംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റു. കാമുകന്റെ സുഹൃത്തുക്കൾ ചേർന്നാണ് മർദ്ദിച്ചത്. ഇവരുടെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മകളെ മെയ് ഒന്ന് മുതല്‍ കാണാനില്ലായിരുന്നു. മകളെ കാണാതായി എന്ന പരാതി മാതാപിതാക്കൾ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ നൽകിയിരുന്നു. ഇതിനെ തുടർന്ന് പെണ്‍കുട്ടി കാമുകനോടൊപ്പം കോടതിയില്‍ ഹാജരാവുകയായിരുന്നു. പെൺ കുട്ടി കോടതിയിൽ എത്തിയത് കാമുകന്റെ രക്ഷിതാക്കള്‍ക്കൊപ്പമാണ്.
കാമുകനോടോപ്പം പോകണമെന്ന പെണ്‍കുട്ടിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന് കോടതിയില്‍ നിന്നും പുറത്തേയ്ക്കിറങ്ങിയപ്പോഴാണ് കാമുകന്റെ സുഹൃത്തുക്കൾ ചേർന്ന് മർദ്ദിച്ചത്. പെണ്‍കുട്ടിയുടെ പിതാവിന്റെ മുഖത്തും ശരീരത്തും മര്‍ദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ട്. തുടർന്ന് കരിങ്ങന്നൂര്‍ ആറ്റൂര്‍കോണം ചെറുനല്ലൂര് വീട്ടില്‍ കെ.നസീറി(26) നെ പൊലീസ് പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക