മൊഹാലി: ഐപിഎല്ലിലെ തങ്ങളുടെ അവസാന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരേ കിംഗ്സ് ഇലവൻ പഞ്ചാബിന് വിജയം. ചെന്നൈ ഉയർത്തിയ 171 റണ്‍സിന്റെ വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തിൽ രണ്ടോവർ ബാക്കി നിൽക്കെ പഞ്ചാബ് മറികടന്നു.
തോറ്റെങ്കിലും നെറ്റ് റണ്‍റേറ്റിൽ ചെന്നൈ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. 36 പന്തിൽ 71 റണ്‍സ് അടിച്ചെടുത്ത കെ.എൽ. രാഹുലാണ് കിംഗ്സ് ഇലവന്റെ ജയത്തിന് അടിത്തറപാകിയത്. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ചെന്നൈ സൂപ്പർ കിംഗ്സ് ഫാഫ് ഡുപ്ലസി, സുരേഷ് റെയ്ന എന്നിവരുടെ അർധസെഞ്ചുറിയിലൂടെയാണ് ഇന്നിംഗ്സ് പടുത്തുയർത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക