കുഞ്ഞുങ്ങൾ കരഞ്ഞാലും ഭക്ഷണം കഴിക്കാതിരുന്നാലുമൊക്കെ മാതാപിതാക്കൾ അവരെ ശാന്തമാക്കാൻ കണ്ടെത്തുന്ന വഴിയാണ് ഫോണിൽ വീഡിയോ കാണിക്കൽ. എന്നാൽ ഒരു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ഇത്തരം ഇലക്ട്രോണിക് സ്ക്രീനുകൾ കാണിക്കാനേ പാടില്ലെന്നും അഞ്ചു വയസ്സുവയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് ഒരു മണിക്കൂർവരെയും മാത്രമേ ഫോണിൽ ഇത്തരം വീഡിയോകൾ കാണിക്കാവൂ എന്നതാണ് നിർദേശം.ഒരു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ തറയിൽ ഇരുന്ന് കളിക്കട്ടെ. കളിച്ചും ചിരിച്ചും ഉറങ്ങിയുമെല്ലാം അവരുടെ കായികക്ഷമതയും ബുദ്ധിശക്തിയും നിലനിർത്തട്ടെ. ഭാവിയിൽ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതിരിക്കട്ടെയെന്നും ഡബ്ല്യൂ.എച്ച്.ഒ നിർദേശിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക