ലണ്ടൻ:ക്വീൻ എലിസബത്തിന്റെ പേരക്കുട്ടി ഹാരി രാജകുമാരനും പത്നി മേഗൻ മർക്കിളിനും ആൺകുഞ്ഞ് പിറന്നു . ഹാരി രാജകുമാരൻ തന്നെയാണ് ആൺകുഞ്ഞ് പിറന്ന സന്തോഷവിവരം പുറത്തു വിട്ടത്. തൊട്ടുപിന്നാലെ സസക്സ് കൊട്ടാരത്തിൽ നിന്നുള്ള വാർത്താക്കുറിപ്പും പുറത്തുവന്നു.
”Absolutely to die for” എന്നാണ് കുഞ്ഞ് ജനിച്ചതിനെക്കുറിച്ച് ഹാരി മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഹാരി – മേഗൻ ദമ്പതികളുടെ ആദ്യത്തെ കുഞ്ഞാണിത്. 3.2 കിലോ തൂക്കമുണ്ട് കുഞ്ഞിന്. പൂർണ ആരോഗ്യവാൻ. സുഖപ്രസവമായിരുന്നു. മേഗനും സുഖമായിരിക്കുന്നു. കഴിഞ്ഞ വർഷം മെയിലാണ് വലിയ ആഘോഷത്തോടെ വിൻഡ്സോർ കൊട്ടാരത്തിൽ വച്ച് ഹാരി – മേഗൻ വിവാഹം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക