ഫോനി ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതത്തിലകപ്പെട്ട ഒഡിഷയിലെ ജനങ്ങൾക്ക് സഹായവുമായി ബോളിവുഡ് നടൻ അക്ഷയ് കുമാർ. മുഖ്യമന്ത്രിയുടെ ദുരിതാസ്വാശ നിധിയിലേക്ക് അക്ഷയ് കുമാര്‍ ഒരു കോടി രൂപ സംഭാവന കൈമാറി.
14,835 ഗ്രാമങ്ങളെയും 46 പട്ടണങ്ങളെയും ബാധിച്ച ചുഴലിക്കാറ്റില്‍ 30 പേര് കൊല്ലപ്പെട്ടിരുന്നു. വളരെ തീവ്രമായ കൊടുങ്കാറ്റില്‍ ആളപായങ്ങള്‍ അധികം ഉണ്ടാകാതിരുന്നത് അധികൃതരുടെ കൃത്യമായ ആസൂത്രണത്തിലൂടെയാണ്. ഒഡീഷയ്ക്ക് 1000 കോടി ധനസഹായം നല്‍കുമെന്നാണ് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക