ചില സ്ത്രീകളിൽ പ്രസവശേഷം സെക്സ് ആസ്വാദനത്തിൽ കുറവ് വരാറുണ്ട്. ശരീരത്തിലെ ഹോർമോണുകളുടെ മാറ്റവും കുഞ്ഞിന്റെ പരിചരണത്തിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തുന്നതുമൊക്കെയാണ് ഇതിനു കാരണം. എന്നാൽ ഇത്തരം പ്രശ്നങ്ങളെല്ലാം താൽക്കാലികമായതിനാൽ ഇവയെ മറികടക്കാൻ സാധിക്കും.
പ്രസവം കഴിഞ്ഞുള്ള മൂന്നു മാസം ലൈംഗികബന്ധത്തിൽ നിന്ന് മാറി നിൽക്കുന്നതാണ് നല്ലത്. യോനിയിലെ മുറിവുകളും മറ്റും പൂർണ്ണമായി ഉണങ്ങാനും ഗർഭപാത്രം പൂർവ്വസ്ഥിതിയിലാകാനും സമയമെടുക്കും. ഇല്ലെങ്കിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.മുറിവുണങ്ങിയ ഭാഗത്ത് മർദ്ദമേൽപ്പിക്കാതെയുള്ള ആയാസം കുറഞ്ഞ സെക്സ് പൊസിഷനുകൾ മാത്രമേ ഇക്കാലത്ത് സ്വീകരിക്കാവു. പ്രസവത്തെ തുടർന്ന് യോനിമുഖം വലുതാവുന്നതിനാൽ യോനി പേശികൾക്ക് അയവുണ്ടാകുമെന്നതിനാൽ ഇത് ലൈംഗികസുഖം കുറക്കാൻ കാരണമാകും.
പ്രസവശേഷം ലൈംഗികതയോട് താൽപ്പര്യം ഉണ്ടാകണമെന്നില്ല. ഈ അവസ്ഥ മനസ്സിലാക്കി ഭർത്താവ് സ്നേഹം പ്രകടിപ്പിക്കുക. കൂടുതൽ പരിചരണങ്ങൾ ലഭിക്കുമ്പോൾ അവളിലെ ലൈംഗിക താൽപ്പര്യം നിലനിർത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക