ഇളയദളപതി വിജയ് ഒരു സൂപ്പർസ്റ്റാർ ആയിരിക്കാം, പക്ഷെ ഒരു സൂപ്പർ നടനല്ല എന്ന് നടൻ സിദ്ദിഖ് നടത്തിയ പരാമർശം കഴിഞ്ഞ ദിവസങ്ങളിൽ വാർത്താപ്രാധാന്യം നേടിയിരുന്നു. മലയാളത്തിലെ സൂപ്പർസ്റ്റാറുകളെല്ലാം സൂപ്പർ നടന്മാർ കൂടിയാണ് എന്നാൽ തമിഴിന്റെ കാര്യമെടുത്താൽ വിജയ് ഒരു സൂപ്പർസ്റ്റാർ ആണ് പക്ഷെ ഒരു സൂപ്പർ നടനെന്ന് വിശേഷിപ്പിക്കാനാവില്ല എന്നായിരുന്നു സിദ്ദിഖിന്റെ പരാമർശം. ഈ പരാമർശത്തിന് ഫെയ്സ്ബുക്കിലൂടെ മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഒരുപാട് കാലം കപ്പയും ചോറും മാത്രം കഴിച്ച് ശീലിച്ചവർ ഇഡിലീയും സാമ്പാറും, ബിരിയാണിയും ഒക്കെ സുപ്പർ ഭക്ഷണങ്ങളാണ് പക്ഷെ നല്ല ഭക്ഷണങ്ങളല്ലാ എന്ന് പറയുന്നത് ഭക്ഷണങ്ങളുടെ പ്രശനമല്ലാ.. അവനവന്റെ ആസ്വാദനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്… സ്വന്തം അനുഭവത്തിൽ പറയട്ടെ ഈ മനുഷ്യൻ… സൂപ്പർ നടനുമാണ്, സൂപ്പർ താരവുമാണ്, സഹജീവികളോട് കരുണയുള്ള ജീവിക്കുന്ന കാലത്തോട് കൃത്യമായ നിലപാടുള്ള സൂപ്പർ മനുഷ്യനുമാണ് …
പ്രതികരിക്കാൻ ഇവിടെ എഴുതുക