പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വായ്പ് എടുത്ത് രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടന്‍ കോടതി മൂന്നാം തവണയും തള്ളി. ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ കോടതിയാണ് നീരവ് മോദിക്ക് ജാമ്യം നിഷേധിച്ചത്.കേസില്‍ 28 ദിവസങ്ങൾക്കകം വീണ്ടും വാദം കേൾക്കും.
മേയ് 30 ന് ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിയ്ക്ക് മുമ്പാകെ നീരവ് മോദി വീണ്ടും ഹാജരാകണം. കഴിഞ്ഞ ഏപ്രില്‍ 26 ന് കോടതി മോദിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടിയിരുന്നു. ലണ്ടനിൽ വച്ച് മാർച്ച് 19-നാണ് നീരവ് മോദിയെ സ്കോട്ട്ലൻഡ് യാർഡ് പൊലീസ് അറസ്റ്റ് ചെയ്തത്. നീരവ് മോദിയുടെ ഛായ ചിത്ര കളക്ഷനുകളും ആഡംബര കാറുകളും നേരത്തെ ലേലം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക