തൃശൂര്‍ പൂരത്തിന് കര്‍ശന നിബന്ധനകളുമായി ജില്ലാ ഭരണകൂടം. ശബ്ദം കേട്ടാല്‍ വിരണ്ടോടുന്ന ആനകളെയും മെയ് 12 മുതല്‍ 14 വരെ നീരുള്ളവയെയും എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്ന് കളക്ടര്‍ ടി വി അനുപമ വ്യക്തമാക്കി. ഇത്തരം ആനകള്‍ പൂരം ദിവസങ്ങളില്‍ തൃശൂര്‍ നഗരത്തില്‍ പ്രവേശിക്കരുതെന്നും അനുപമ വ്യക്തമാക്കി.
തെച്ചിക്കോട്ട് രാമചന്ദ്രന്റെ നിരോധനം നീക്കിയിട്ടില്ലെന്നും. നിലവിലെ സാഹചര്യത്തില്‍ തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നെള്ളിപ്പിന് അനുവദിക്കാനാവില്ല. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ അതില്‍ കുടുതല്‍ പ്രതികരിക്കാനാവില്ലെന്നും അനുപമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക