തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് സർക്കാർ നിയമോപദേശം തേടുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തൃശ്ശൂരിലെ ജനങ്ങൾക്കും ആന ഉടമകൾക്കും സന്തോഷകരമായ തീരുമാനത്തിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കടകംപള്ളി പറഞ്ഞു.തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവത്തിൽ നിന്നും വിലക്കിക്കൊണ്ട് കളക്ടറോ വനം വകുപ്പോ ഒരു ഉത്തരവും ഇറക്കിയിട്ടില്ല. മുഖ്യമന്ത്രി യൂറോപ്പിൽ നിന്നും തിരിച്ചെത്തിയാലുടൻ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുമെന്ന് ആന ഉടമകൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി സർക്കാർ ഒന്നുംചെയ്യില്ലെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു.
തൃശൂർ പൂരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ വിലക്കിയ ജില്ലാ കളക്ടറുടെ നടപടിക്കെതിരായ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.തെച്ചിക്കോട്ടുകാവ് ദേവസ്വം നൽകിയ ഹർജിയാണ് ഹൈക്കോടതി നാളെ പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക