ബോളിവുഡ് സൂപ്പർ താരം സല്മാന് ഖാന് അച്ഛനാകാൻ ഒരുങ്ങുകയാണെന്ന വാർത്തയാണ് ഇപ്പോൾ ആരാധകരെ അമ്പരിപ്പിക്കുന്നത്. സല്മാന് വിവാഹം കഴിക്കാന്‍ പോകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ നേരത്തെ പ്രചരിക്കുകയും താരം തന്നെ അതൊക്കെനിഷേധിക്കുകയും ചെയ്തതാണ്. എന്നാൽ അദ്ദേഹത്തിന്റെ ജീവിതത്തിലെ സുപ്രധാനമായ തീരുമാനം എടുത്തിരിക്കുകയാണ് ഇപ്പോൾ, കല്ല്യാണം കഴിക്കാതെ തന്നെ അച്ഛനാകാന്‍ ഒരുങ്ങുകയാണ് സല്മാന്;വാടക ഗര്‍ഭധാരണത്തിലൂടെ.
സല്മാന് കുട്ടികളെ ഏറെ ഇഷ്ടമാണ്. എന്നാല്‍ വിവാഹത്തിന് ഇപ്പോഴും തയ്യാറായിട്ടില്ല. താന്‍ വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അത് കുഞ്ഞുങ്ങള്‍ക്ക് വേണ്ടി മാത്രമായിരിക്കുമെന്ന് സല്മാന് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക