മാഡ്രിഡ് ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിൽ കാലിടറി സ്വിറ്റ്സർലൻഡ് താരം റോജർ ഫെഡറർ. ഓസ്ട്രേലിയയുടെ ഡൊമിനിക് തീമാണ് റോജർ ഫെഡററെ അട്ടിമറിച്ചത്. ഒന്നിനെതിരേ രണ്ടു സെറ്റുകൾക്കായിരുന്നു തീമിന്റെ ജയം.ആദ്യ സെറ്റ് ഫെഡറർ നേടിയെങ്കിലും തുടർന്നുള്ള രണ്ടു സെറ്റുകൾ തീം നേടി.
അതേസമയം സ്പെയിനിന്റെ റഫേൽ നദാൽ സെമി കടന്നു. സ്വിറ്റ്സർലൻഡിന്റെ സ്റ്റാൻ വാവ്റിങ്കയെ നേരിട്ടുള്ള സെറ്റുകൾക്കു തകർത്തായിരുന്നു നദാലിന്റെ വിജയം. സ്കോർ: 6-1, 6-2. സെമിയിൽ നൊവാക് ജോക്കോവിച്ചാണ് തീമിന്റെ എതിരാളി. നദാൽ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക