മെറ്റ് ഗാല 2019 ൽ വ്യത്യസ്തമായ കോസ്റ്റ്യൂം ധരിച്ചെത്തിയ നടി പ്രിയങ്ക ചോപ്രയ്ക്ക് നേരിടേണ്ടി വന്നത് ചില്ലറ ട്രോൾ ഒന്നുമല്ല. ഏറ്റവും മോശം ഫാഷൻ എന്നാണ് പലരും ഈ വസ്ത്രധാരണത്തെ പറ്റി വിശേഷിപ്പിച്ചത്. എന്നാൽ ഈ വസ്ത്രം ഡിസൈൻ ചെയ്യാൻ മരിയ ഗ്രാസിയ ചിയുരി എടുത്ത കഠിനാധ്വാനം നാം അറിയേണ്ടത് തന്നെയാണ്.
1500 മണിക്കൂറുകളെടുത്താൻ ഈ വസ്ത്രം ഡിസൈൻ ചെയ്തത്. ലൂയിസ് കരോളിന്റെ ആലിസ് ഇൻ വണ്ടർലാൻഡിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഗ്രാസിയ ഈ വേഷം ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ വസ്ത്രമൊരുക്കുന്നതിന്റെ വിഡിയോയും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക