തൃശ്ശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന് നടക്കും. ഇത്തവണ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൂരത്തിന് ഒരുക്കിയിരിക്കുന്നത്. രാവിലെ ഏഴരയോടെ ക്ഷേത്രങ്ങളില്‍ നിന്നുള്ള എഴുന്നള്ളിപ്പുകള്‍ വടക്കുംനാഥന്റെ മണ്ണിലേക്ക് എത്തും. തിരുവമ്പാടി ഭഗവതിയുടെ പൂരവഴിയായ ബ്രഹ്മസ്വം മഠത്തിനു മുന്നില്‍ പതിനൊന്നുമണിയോടെ മഠത്തില്‍വരവ് പഞ്ചവാദ്യം ആരംഭിക്കും.
ഉച്ചയ്ക്ക് രണ്ടുമണിയോടെ വടക്കുംനാഥക്ഷേത്രത്തില്‍ ഇലഞ്ഞിത്തറമേളത്തിന് ആദ്യകോല്‍ വീഴും. വൈകീട്ട് നാലോടെ തെക്കേഗോപുരനടയില്‍ കുടമാറ്റത്തിന് അരങ്ങൊരുങ്ങും. പുലർച്ചയോടെ ആകാശത്ത് വർണങ്ങളുടെ മാറ്റങ്ങളൊരുക്കി ശബ്ദതീവ്രത കുറഞ്ഞ വെടിക്കെട്ട്. ചൊവ്വാഴ്ച പകല്‍പ്പൂരം കഴിഞ്ഞ് ഉച്ചയ്ക്ക് 12 മണിയോടെ ദേവിമാര്‍ ഉപചാരം ചൊല്ലുന്നതോടെ തൃശൂർ പൂരത്തിന് കൊടിയിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക