ജീവിതം പലപ്പോഴും കൊടുക്കലിന്റെയും വാങ്ങലിന്റെയും ആകെ തുകയാണ്. രണ്ടു വർഷകാലമായി വസ്ത്രങ്ങൾ ഇല്ലാത്തവർക്ക് വസ്ത്രങ്ങൾ സൗജന്യമായ് നൽകി മുന്നോട്ട് പോവുകയാണ് ഗിവ് ആൻഡ് ടേക്ക് എന്ന സ്ഥാപനം.
2017 ഓഗസ്റ്റ് 18 ന് വൈപ്പിനിലെ ഞാറാക്കലിലാണ് ഈ സ്ഥാപനം ആരംഭിച്ചത്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നായ വസ്ത്രങ്ങൾ ആവശ്യക്കാർക്ക് നൽകി അവർക്ക് ഒരു കൈത്താങ്ങായി മാറുകയാണ് ഇതിന്റെ ലക്ഷ്യം.
കോൺട്രാക്ടറായ ജോജോ, സംവിധായകൻ ജിബു ജേക്കബ്, അദ്ദേഹത്തിന്റെ സഹോദരന്മാർ, സുഹൃത്തുക്കൾ തുടങ്ങി വലിയൊരു സംഘമാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. ഏകദേശം 40 ഓളം ആൾക്കാർ ഇതിനു പുറകിൽ ഉള്ളത്.
ഞായറാഴ്ച രണ്ടു മണിക്കൂർ തുറന്നു പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ ആവശ്യക്കാർ ഏറെയാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഉപയോഗിക്കാൻ കഴിയുന്ന വസ്ത്രങ്ങൾ കടകളിൽ നിന്നും വീടുകളിൽ നിന്നും ശേഖരിച്ച് ഒരു രൂപ പോലും വാങ്ങാതെ ആവശ്യകാർക്ക് നൽകി സഹായിക്കുകയാണ് ഞാറക്കലിലെ ഒരു കൂട്ടം സുമനസ്സുകൾ ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക