കോഴിക്കോട് നടക്കാവിൽ കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയുടെ മൂന്നരവയസ്സുകാരൻ മകൻ പൊള്ളലേറ്റ നിലയിൽ. ഒന്നര മാസം മുൻപാണ് വിവാഹിതയും പാലക്കാട് സ്വദേശിനിയുമായ യുവതി അടുത്ത ബന്ധുവിനോടൊപ്പം ഒളിച്ചോടിയത്. മൂന്നര വയസുള്ള മകനെയും ഇവർ ഒപ്പം കൂട്ടിയിരുന്നു.
ഭര്‍ത്താവും ബന്ധുക്കളും പാലക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ നടക്കാവിലുണ്ടെന്ന് മനസിലാക്കി. തുടര്‍ന്ന് ബന്ധുക്കള്‍ എത്തിയപ്പോഴാണ് ശരീരമാസകലം പൊള്ളലേറ്റ നിലയില്‍ മൂന്നര വയസുകാരനെ കണ്ടെത്തിയത്.
വിവരമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും നടക്കാവ് പൊലിസും സ്ഥലത്തെത്തി .അമ്മയെയും കാമുകനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുഞ്ഞിനെ ബിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .
ബൈക്കപകടത്തില്‍ പരിക്കേറ്റതാണന്നാണ് അമ്മയും കാമുകനും നല്കുന്ന വിശദീകരണം. എന്നാല്‍ പൊലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ല. ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക