ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണത്തില്‍ ചൂടുപിടിച്ച് മണ്ഡലങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബിഹാറിലും പശ്ചിമ ബംഗാളിലും ജാര്‍ഖണ്ഡിലുമാണ് പ്രചാരണം നടത്തുന്നത്. മോദി മത്സരിക്കുന്ന വാരണാസിയിലാണ് ഇന്ന് പ്രിയങ്കാ ഗാന്ധിയുടെ റോഡ്ഷോ നടക്കുന്നത്. പഞ്ചാബ് കേന്ദ്രീകരിച്ചാണ് രാഹുല്‍ ഗാന്ധിയുടെ പ്രചാരണം നടക്കുക.
ഏഴ് സംസ്ഥാനങ്ങളിലെ 58 മണ്ഡലങ്ങളും, ഒരു കേന്ദ്രഭരണ പ്രദേശ മണ്ഡലവും അടക്കം 59 ഇടത്താണ് അവസാന ഘട്ട വോട്ടെടുപ്പ് നടക്കുക. നോര്‍ത്ത് 24 പര്‍ഗാനാ ജില്ലയിലാണ് ഇന്ന് പ്രധാനമന്ത്രിയുടെ റാലികളില്‍ ഒന്ന്. പുറമെ ബിഹാറില്‍ പട്നക്കടുത്ത പാലിഗഞ്ചിലും റാലി നടത്തും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് റാലി നടത്തുന്നത് ഫരീദ്കോട്ട്, ബത്തിണ് മണ്ഡലങ്ങളിലാണ്. വെള്ളിയാഴ്ചയാണ് ഏഴാം ഘട്ടത്തിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക