തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസന്‍ (87) അന്തരിച്ചു. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. നിയമസഭാംഗമായ അഞ്ചു തവണയില്‍ നാലു പ്രാവശ്യവും മന്ത്രിയായി. കരുണാകരന്, ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്നു. വൈദ്യുതി, തൊഴില്‍, വനം, എക്സൈസ്, ആരോഗ്യ വകുപ്പുകളുടെ ചുമതലയും വഹിച്ചു. കൊല്ലം, കുണ്ടറ മണ്ഡലങ്ങളെ നിയമസഭയില്‍ പ്രതിനിധീകരിക്കുകയും ചെയിതു.
രാവിലെ 10 മുതല്‍ കൊല്ലം ഡിസിസിയിലും 11.30 മുതല്‍ ആനന്ദവല്ലീശ്വരത്തെ വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും. വൈകുന്നേരം നാലിന് കൊല്ലം മുളങ്കാടം ശ്മശാനത്തിലാണ് സംസ്കാരം.
വിജയമ്മയാണ് ഭാര്യ. മിനി, ഷാജി ശിവദാസന്‍ എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക