പാര്‍വതിയുടെ ഉയരെ ചിത്രം തീയ്യറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ കഥ പറഞ്ഞ സിനിമയില്‍ പാര്‍വതിയുടെ പ്രകടനം തന്നെയാണ് മുഖ്യ ആകര്‍ഷണമായിരുന്നത്. തിയ്യേറ്ററുകളില്‍ പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന ചിത്രം ദക്ഷിണ കൊറിയയിലും റിലീസ് ചെയ്തിരിക്കുകയാണ്. ഇന്ത്യയ്ക്കു പുറത്തും മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഉയരെ. കൊറിയയില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് ഉയരെയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൊറിയന്‍ സബ്ടൈറ്റില്‍ ഉള്‍പ്പെടുത്തിയാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്.
നവാഗതനായ മനു അശോകനായിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലായിരുന്നു സംവിധായകന് ഉയരെ ഒരുക്കിയിരുന്നത്. പാര്‍വ്വതിയെ കൂടാതെ ആസിഫ് അലി,ടൊവിനോ തോമസ് തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. സിദ്ധിഖ്, രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്, പ്രേംപ്രകാശ്, അനാര്‍ക്കലി മരക്കാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. എസ് ക്യൂബിന്റെ ബാനറില്‍ ഷെബുന, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. മുകേഷ് മുരളീധരന് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് മഹേഷ് നാരായണനാണ് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക