തൊടുപുഴയിൽ ഏഴ് വയസുകാരനെകൊലപ്പെടുത്തിയ കേസിലെ പ്രതി അരുൺ ആനന്ദിനെതിരായ മറ്റൊരു കൊലക്കേസിൽ കൂറുമാറിയ സാക്ഷികൾക്കെതിരെ കേസെടുത്തു. അശോക് കുമാർ, രത്ന കുമാർ എന്നീ സാക്ഷികൾക്കെതിരെയാണ് കേസെടുത്തത്.ഏഴുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
സാക്ഷികൾ കൂറുമാറിയതിനാൽ കൊലപാതക കേസിൽ അരുൺ ആനന്ദ് ഉൾപ്പെടെ ഏഴ് പ്രതികളെ വെറുതെ വിട്ടിരുന്നു. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത വിജയരാഘവൻ കൊലക്കേസില്‍ അരുൺ ആനന്ദ് ആറാം പ്രതിയാണ്. 2008 -ൽ മദ്യപാനത്തിനിടെ സുഹൃത്തായ വിജയരാഘവനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക