ദുബായിലെ ഓട്ടോമാറ്റിക് പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം പഠിക്കാനായി മൂന്ന് ദിവസത്തെ യു എ ഇ സന്ദർശനത്തിന് പോകാനിരുന്ന ഡിജിപി ലോക്നാഥ് ബഹ്റയുടെ യാത്രയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ അനുമതി തല്ക്കാലം നല്‍കേണ്ടെന്ന് കമ്മീഷന് വ്യക്തമാക്കി.
ദുബായ് ഓട്ടോമാറ്റിക്ക് പോലീസ് സ്റ്റേഷന്റെ പ്രവർത്തനം കണ്ടുപഠിക്കുന്നതിനായി മൂന്നു ദിവസത്തെ വിദേശയാത്രയ്ക്കാണ് ബെഹ്റ അനുവാദം തേടിയിരുന്നത്. സംസ്ഥാനസർക്കാർ നേരത്തെ തന്നെ ഇതിനു അനുവാദം നൽകിയിരുന്നു.
നാളെ കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ റീപോളിംഗ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ യാത്ര ഒഴിവാക്കാന്‍ കമ്മീഷന് നിര്‍ദേശിക്കുകയായിരുന്നു. ഈ മാസം 23ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരാനിരിക്കുകയാണ് എന്നതും കമ്മീഷന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക