ഇന്‍സ്റ്റഗ്രാം ഡയറക്ട് ആപ്പിന്റെ പ്രവര്‍ത്തനം ഫേസ്ബുക്ക് അവസാനിപ്പിക്കുന്നു. ജൂണ്‍മാസത്തോടെ ആപ്പിന്റെ പ്രവർത്തനം അവസാനിപ്പിക്കാനാണ് തീരുമാനം. 2017 ഡിസംബറിലാണ് സ്നാപ്ചാറ്റിന് സമാനമായ രീതിയിൽ ആറ് രാജ്യങ്ങളില്‍ ഇന്‍സ്റ്റഗ്രാം ഡയറക്ട് ആപ്പ് അവതരിപ്പിച്ചത്.
പ്രതീക്ഷിച്ച വിജയം കൈവരിക്കാത്തതിനെ തുടർന്നാണ് ആപ്പ് പ്രവർത്തനം അവസാനിപ്പിക്കാൻ ഇൻസ്റ്റാഗ്രാം തീരുമാനിച്ചത്. ചിലി, ഇസ്രയേല്‍, ഇറ്റലി, പോര്‍ച്ചുഗല്‍, തുര്‍ക്കി എന്നിവിടങ്ങളിലാണ് ആപ്പ് അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക