കാസര്‍കോട്: റീപോളിങ്ങിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് പരസ്യമായി വോട്ട് ചോദിച്ചെന്ന് പരാതി. ബൂത്തിനകത്തുവച്ചും ക്യൂവില്‍ നിന്ന വോട്ടര്‍മാരോടും വോട്ട് ചോദിച്ചുവെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്കി.
കാസര്‍കോട് നാലിടത്തും കണ്ണൂരിൽ മൂന്നിടത്തുമാണ് റീപോളിങ് നടക്കുന്നുത്. അതേസമയം, കള്ളവോട്ട് വിവാദത്തില്‍ തങ്ങള്‍ റീപോളിങ് ആവശ്യപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ് കണ്ണൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന് രംഗത്തെത്തി.
കല്യാശേരിയിലെ ബൂത്ത് നമ്പർ 19 പിലാത്തറ യുപിഎസ്, ബൂത്ത് നമ്പർ 69 പുതിയങ്ങാടി ജമാ അത്ത് എച്ച് എസ് നോര്‍ത്ത് ബ്ളോക്ക്, ബൂത്ത് നമ്പർ 70 ജമാ അത്ത് എച്ച് എസ് സൗത്ത് ബ്ളോക്ക് എന്നിവിടങ്ങളിലും തളിപ്പറമ്പ് ബൂത്ത് നമ്പർ 166, പാമ്പുരുത്തി മാപ്പിള എയുപിഎസ് എന്നിവിടങ്ങളിലുമാണ് റീപോളിംഗ് പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക