ദിനം നമ്മുടെ പ്രാതലിൽ അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങളിൽ ഒന്നുതന്നെയാണ് ചെറുപയർ. എന്നാൽ ആരും ചെറുപയറിനെ നിസാരമായി കാണേണ്ട, ആൾ അത്ര ചില്ലറക്കാരനല്ല. ഒട്ടേറെ പോഷക ഗുണങ്ങളാണ് ചെറുപയറിൽ അടങ്ങിയിട്ടുള്ളത്. മാത്രമല്ല മുളപ്പിച്ച ചെറുപയർ കഴിക്കുന്നതിലൂടെ പോഷകഗുണം ഇരട്ടിയിലധികമാവുകയും ചെയ്യും.
മുളപ്പിച്ച പയറിൽ ജീവനുള്ള എൻസൈമുകൾ ധാരാളമുണ്ട്. ദഹനസമയത്ത് രാസപ്രവർത്തനങ്ങളെ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുന്നു. രക്തത്തിലെ ഇരുമ്പിന്റെയും കോപ്പറിന്റെയും അളവ് കൂട്ടുന്നു. രക്തചംക്രമണം വർധിപ്പിക്കുന്നു. ഇത് കൂടാതെ ജീവകം സി മുളപ്പിച്ച പയറിൽ ധാരാളം ഉണ്ട്. ഇത് ശ്വേതരക്താണുക്കൾക്ക് ഉത്തേജകമായി പ്രവർത്തിക്കുന്നു. കൂടാതെ മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, കോപ്പര്‍, സിങ്ക്, വൈറ്റമിന്‍ ബി തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റുകള്‍ തീരെ കുറവുമാണ്.
ഇതിൽ ജീവകം എ ധാരാളം ഉള്ളതിനാൽ കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും വളരെ നല്ലതാണ്. മുളയിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്.
കൂടാതെ ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച ഭക്ഷണം മുളപ്പിച്ച പയർ വർഗങ്ങളാണ്. കലോറി കുറവും പോഷകങ്ങൾ കൂടുതലും ആകയാൽ ഭാരം കൂടുമോ എന്ന പേടി കൂടാതെ തന്നെ മുളപ്പിച്ച പയര്‍ കഴിക്കാവുന്നതാണ്. കൂടാതെ രോഗപ്രതിരോധ ശേഷി നല്കുന്ന ഭക്ഷണപദാര്‍ത്ഥം ആയതുകൊണ്ടുതന്നെ രോഗങ്ങൾ വരുന്നത് ഓരു പരിതിവരെ തടയാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക