കരസേനയിലെ സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി തസ്തികയിൽ വനിതകൾക്ക് അവസരം. അവിവാഹിതരായ സ്ത്രീകള്‍, കുട്ടികളില്ലാത്ത വിധവകള്‍, വിവാഹമോചിതര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത: 45 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി./ തത്തുല്യം.
പരീക്ഷയിലെ എല്ലാ വിഷയങ്ങളിലും ചുരുങ്ങിയത് 33 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. നിര്‍ദിഷ്ട ശാരീരിക യോഗ്യത ഉണ്ടാവണം.പ്രായം: 17 -21 വയസ്സ്. വിധവകൾക്ക് 30 വയസ്സ് കവിയരുത്. അപേക്ഷകൾ അയക്കാനുള്ള അവസാന തീയതി ജൂൺ എട്ട് വിശദ വിവരങ്ങൾക്ക് http://www.joinindianarmy.nic.in വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക