Home KERALA ദിലീപിന്റെ ഹോട്ടലിൽ റെയ്ഡ്; പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിയിറച്ചിയും മാലിന്യം കലർന്ന ഐസ്‌ക്രീമും പിടിച്ചെടുത്തു

ദിലീപിന്റെ ഹോട്ടലിൽ റെയ്ഡ്; പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിയിറച്ചിയും മാലിന്യം കലർന്ന ഐസ്‌ക്രീമും പിടിച്ചെടുത്തു

കോഴിക്കോട് :  നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ‘ദേ പുട്ട്’ എന്ന ഹോട്ടലിൽ നിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിയിറച്ചിയും മാലിന്യം കലർന്ന ഐസ്‌ക്രീമും പിടിച്ചെടുത്തു.

കോഴിക്കോട് പുതിയറയിലുള്ള ദേ പുട്ടിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്. നഗരത്തിലെ വിവിധ ഹോട്ടലുകളിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം പരിശോധന നടത്തിയിരുന്നു.

പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തിൽ നഗരത്തിലെ വിവിധ ഹോട്ടലുകളിൽ ഭക്ഷണം പാചകം ചെയ്യുന്നുവെന്നും വിൽപന നടത്തുന്നുവെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോർപ്പറേഷൻ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്.

ദേ പുട്ടിൽ വൃത്തിഹീനമായതും പൂപ്പൽ പിടിച്ചതുമായ ഫ്രീസറിൽ സൂക്ഷിച്ച മാലിന്യം കലർന്ന ഐസ്‌ക്രീം, കോഴിമാംസം, വീണ്ടും ഉപയോഗിക്കുന്നതിനായി സൂക്ഷിച്ച എണ്ണ എന്നിവ പിടിച്ചെടുക്കുകയായിരുന്നു. പിടിച്ചെടുത്ത ഭക്ഷണ സാധനങ്ങൾ ആരോഗ്യ വിഭാഗം നശിപ്പിക്കുകയും ചെയ്തു.

പൊതുജനാരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും വിധം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കേരള മുനിസിപ്പൽ ആക്ട് പ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്ന് ഹെൽത്ത് ഓഫീസർ ഡോ ആർ എസ് ഗോപകുമാർ അറിയിച്ചു.

സൂപ്പർ വൈസർ കെ ഗോപാലൻ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ ദിലീപ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ ഷമീർ എന്നിവരടങ്ങുന്ന സങ്കമാണ് പരിശോധന നടത്തിയത്.

Also Read :   പാകിസ്ഥാനിൽ നിന്ന് ഇന്ത്യൻ സുരക്ഷാ സേനയിലേക്ക് വ്യാജ കോളുകൾ വർദ്ധിക്കുന്നു, ഇന്ത്യന്‍ ആര്‍മിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണ്‍ കോളുകള്‍ ചെയ്യുന്നത് ഐഎസ്‌ഐ, മുന്നറിയിപ്പുമായി ഇന്റലിജന്‍സ്‌