നിയുക്ത ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച് നടത്തി. ബിജെപി അധ്യക്ഷൻ അമിത് ഷായുമായും ജഗൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ആന്ധ്രാ പ്രദേശിന്റെ പ്രത്യേക പദവിക്കായുള്ള ആവശ്യവും സാമ്പത്തിക സഹായവുമുൾപ്പടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു എന്നാണ് റിപ്പോർട്ടുകൾ.
ദേശീയ തലത്തിൽ ശോഭിക്കാൻ സാധിച്ചില്ലെങ്കിലും ജഗന്റെ നേതൃത്വത്തിലുള്ള വൈ എസ് ആർ കോൺഗ്രസ് സംസ്ഥാനത്ത തലത്തിൽ 25 ലോക്സഭാ സീറ്റുകളിൽ 22 ഉം നേടിയിരുന്നു. ആൻഡ്രയ്ക്ക് പ്രത്യേക പദവി നൽകണമെന്ന ആവശ്യം കഴിഞ്ഞ അഞ്ചു വർഷങ്ങളിലും എൻ ഡി എ സർക്കാർ പരിഗണിച്ചിരുന്നില്ല. ഇത് മുൻമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ എൻ ഡി എയിൽ നിന്നുള്ള രാജിയിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക